മലപ്പുറം : 'ജില്ലയിലെ ഹയർ സെക്കൻ്ററി പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം ഇ-മെയിൽ' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി കാമ്പയിൻ ആരംഭിച്ചു. ജില്ലയിൽ പുതിയ ഹയർ സെക്കന്ററി, പോളിടെക്നിക്, ഐ.ടി.ഐ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യമുന്നയിച്ച് കൊണ്ടാണ് മലപ്പുറം ജില്ലയിലെ വിദ്യാർഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് ഇ-മെയിലുകൾ അയക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിർവഹിച്ചു. രാഷ്ട്രീയ കാലാ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കാളികളായി. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ, സംസ്ഥാന സെക്രട്ടറി അഷ്റഫ് കെ.കെ, ജില്ല പ്രസിഡണ്ട് ബഷീർ തൃപ്പനച്ചി, ജില്ലാ ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡണ്ടുമാരായ ഹബീബ റസാഖ്, സൽമാനുൽ ഫാരിസ്, ഷഹീദ മണമ്മൽ, ഡോ എ.കെ സഫീർ തുടങ്ങിയവരും വിവിധ മണ്ഡലങ്ങളിൽ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.