ഐഫാ അവാര്‍ഡ് നൈറ്റ്‌സിന്‍റെ ഗ്രീന്‍ കാര്‍പ്പെറ്റില്‍ ഹോട്ടായി തിളങ്ങി മാളവിക മോഹനന്‍. ഇലക്‌ട്രിക്ക് ബ്ലൂ നിറത്തില്‍ ഗ്ലിറ്ററിങ് ഉള്ള ഔട്ട്ഫിറ്റിലാണ് അതീവ ഗ്ലാമറസായി താരസുന്ദരി എത്തിയത്.
/sathyam/media/post_attachments/gjMtaxSsDFynXaRuOAyl.jpg)
ഗവിന്‍ മിഗേലാണ് മാളവികയുടെ ഔട്ട്ഫിറ്റിന് പിറകില്‍. കണ്ണുകള്‍ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള മേക്കപ്പായിരുന്നു മാളവികയ്ക്ക്. ഐമേക്കപ്പില്‍ വസ്ത്രത്തിന് ചേരുന്ന് നീല ഐഷാഡോ തന്നെ തിരഞ്ഞെടുത്തു. ഹാങ്ങിങ് ഇയറിങ് മാത്രമായിരുന്നു ആക്‌സസറിയായി മാളവിക അണിഞ്ഞത്.
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ ചിത്രത്തിലൂടെയാണ് മാളവിക സിനിമയില്‍ പ്രവേശിക്കുന്നത്. അഴകപ്പനായിരുന്നു ചിത്രം സംവിധാനം ചെയ്യതത്. പിന്നീട് ബിയോണ്ട് ക്ലൗഡ്സ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.