അലക്സാന്‍ഡ്രയും സുജോയും പിണങ്ങിയതെന്തിന് ? സുജോയുടെ മറ്റൊരു ഗേള്‍ ഫ്രണ്ടിനെക്കുറിച്ച് പവന്‍ പറഞ്ഞത് സത്യമോ ? ബിഗ് ബോസ്സിലെ കളികള്‍ക്കിടയിലെ കളിയോ ഈ പ്രേമനാടകം ?

സുഭാഷ് ടി ആര്‍
Thursday, February 27, 2020

ണ്ടാഴ്ചത്തെ കണ്ണിന്റെ ചികിത്സയ്ക്ക് ശേഷം ബിഗ്ബോസ്സ് വീട്ടിലേയ്ക്ക് തിരികെ വന്ന അലക്സാന്‍ഡ്രയ്ക്ക് പഴയ ഉന്മേഷം ഇല്ലന്ന് പ്രേക്ഷകര്‍. ആരോടും അധികം ഇടപെടാതെ കളികളില്‍ സഹകരിച്ചെന്ന് വരുത്തി നില്‍ക്കുന്നു.

കണ്ണിന് അസുഖം ബാധിച്ച് പോകുന്നതുവരെ സുജോയും അലക്സാന്‍ഡ്രയും ലൈല മജ്നു മാരായിരുന്നു. പരസ്പരം ഇഴുകിയും ഒട്ടിച്ചേര്‍ന്നും അവര്‍ കളികളില്‍ സജീവമായിരുന്നു. സമയ സന്ദര്‍ഭങ്ങളൊന്നും നോക്കാതെ വാരി പുണരുമായിരുന്നു.

ക്യാമറകണ്ണുകള്‍ ഞങ്ങള്‍ക്ക് പുല്ലാണേ എന്ന ഭാവത്തിലായിരുന്നു അവര്‍. ദോഷൈകദൃക്കുകളായ പ്രേക്ഷകരുടെ സ്കാനിംഗില്‍ നിന്നും രക്ഷപെടുവാന്‍ പറ്റില്ലല്ലോ.! പവന്റെ വരവോടെ സിജോയുടെ മറ്റൊരു ഗേള്‍ഫ്രണ്ടിന്റെ കഥ പുറത്ത് വന്നതും ഗേള്‍ഫ്രണ്ട് ജാക്കറ്റ് സമ്മാനിച്ചതും ഒക്കെ സുജോയെ ക്ഷീണിതനാക്കി.

എന്തായാലും സുജോയും അലക്സാന്‍ഡ്രയും പരസ്പരം ആകര്‍ഷണവലയത്തില്‍ നിന്നും പുറത്തായി. അലക്സാന്‍ഡ്രയുടെ പുകവലി സിജോയോടുള്ള പ്രതിഷേധപ്രകടനമായിരുന്നോ. ഇനി ഇതും കളിയുടെ മറ്റേതോ ലവലാണോന്നും പ്രേക്ഷകര്‍ സംശയിയ്ക്കുന്നു.

×