ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം 'കദരം കൊണ്ടാന്‍'ന്റെ ആദ്യ ഗാനം ഇന്ന് യൂട്യൂബിൽ റിലീസ് ചെയ്തു. ശ്രുതി ഹാസനും ഷബീറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കൽ വിഡിയോയിൽ ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങളും ഗാനത്തിന്റെ റെക്കോർഡിങ് കാഴ്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗിബ്രാൻ സംഗീതവും പ്രിയനും ഷബീറും ചേർന്ന് ഗാനരചനയും നിർവഹിച്ചിരിക്കുന്നു.
/sathyam/media/post_attachments/FMQUUDLEwOk38uNKPBNg.png)
രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസനും ട്രൈഡന്റ് ആർട്സിന്റെ ബാനറിൽ ആർ രവീന്ദ്രനും ചേർന്നാണ് 'കദരം കൊണ്ടാന്‍' നിർമിച്ചിരിക്കുന്നത്. രാജേഷ് സെല്‍വ കഥയൊരുക്കി സംവിധാനം നിർവഹിച്ച ചിത്രത്തിൽ വിക്രമിനെ കൂടാതെ അക്ഷര ഹാസനും അബി ഹസ്സനും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ശ്രീനിവാസ് ഗുത്ത ഛായാഗ്രഹണവും പ്രവീൺ കെ എൽ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. പ്രേംനവാസാണ് ആര്ട്ട് ഡയറക്ടർ. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us