കുട്ടികൾക്ക് ആകർഷകമായ കിഡ്‍സ് എന്‍റർടെയ്ൻമെന്‍റ്  ഇപ്പോൾ ഡിസ്‍നി + ഹോട്ട്സ്റ്റാറിൽ

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, April 8, 2020

കുട്ടികൾക്ക് ഇത്തവണ വേനൽ അവധി കുറച്ച് നേരത്തെ തന്നെ കിട്ടി, പക്ഷെസോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കേണ്ടതിനാൽ അവർക്ക് വീട്ടിൽ നിന്ന്പുറത്തിറങ്ങാൻ ആകുന്നില്ല.

കഴിഞ്ഞിടെ അവതരിപ്പിച്ച ഡിസ്‍നി + ഹോട്ട്സ്റ്റാറിൽ കുട്ടികൾക്ക് വിനോദം പകരുന്ന തരത്തിലുള്ള നിരവധി ഉള്ളടക്കങ്ങളുണ്ട്. ഡിസ്‍നി + ഹോട്ട്സ്റ്റാർ വിഐപി വരിക്കാർക്ക് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷയിലും ഇത് കൂടാതെ ഡിസ്‍നി+ ഹോട്ട്സ്റ്റാർ പ്രീമിയംവരിക്കാർക്ക് ഇംഗ്ലീഷിലും ഉള്ളടക്കം ലഭ്യമാണ്.

കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കം കണ്ടെത്താൻ മാതാപിതാക്കൾക്ക് കിഡ്സ് സേഫ്മോഡ് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ കുട്ടികൾ കാണുന്നത് എന്താണെന്ന്കൃത്യമായി അവർക്ക് അറിയുകയും ചെയ്യാം.

ഡിസ്‍നി+ ഹോട്ട്സ്റ്റാറിൽ കുട്ടികൾക്കായി നിർദ്ദേശിക്കുന്ന 10 ഷോകളും സിനിമകളും;

ജംഗിൾ ബുക്ക് (2016)
ഷേർ ഖാൻ ഭീഷണി മുഴക്കിയതിന് പിന്നാലെ മൌഗ്ളി തന്‍റെ സ്വത്വംതിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. മൌഗ്ളിക്ക് സഹായമായിബഗീരയും ബാലൂവുമുണ്ട്.

ഫ്രോസൺ 2
അന്ന, എൽസ, ക്രിസ്റ്റോഫ്, ഒലാഫ്, സ്വെൻ എന്നിവർ അരെൻഡെൽ ഉപേക്ഷിച്ച്ദൂരെയൊരു കാട്ടുപ്രദേശത്തേക്ക് പോകുകയാണ്. അവരുടെ സ്ഥലംരക്ഷിക്കേണ്ടതിനായി എൽസയുടെ ശക്തിയുടെ ഉറവിടം കണ്ടെത്താൻഇറങ്ങിയതാണ് അവർ.

ദ് ലയൺ കിംഗ്
തന്‍റെ പിതാവ് കിംഗ് മുസാഫയെയാണ് സിംബ എപ്പോഴും പിൻതുടരുന്നത്. എന്നാൽ രാജാവിന്‍റെ മകന്‍റെ തിരിച്ചുവരവ് കാട്ടിൽ എല്ലാവർക്കും അത്ര പിടിച്ചിട്ടില്ല. മുഫാസയുടെ സഹോദരൻ സ്കാർ രാജപദവി തട്ടിയെടുക്കാൻ പദ്ധതിയിടുന്നു.

മാർവൽ അൾട്ടിമേറ്റ് സ്പൈഡർമാൻ
കൌമാരക്കാരുടെ പുതിയ ടീമുമായി സ്പൈഡർമാൻ ദുഷ്ടശക്തികളെ നേരിടുന്നു.

മിക്കി മൌസ് ക്ലബ് ഹൌസ്
മിക്കിയും സുഹൃത്തുക്കളായ മിന്നി, ഡോണൾഡ്, പ്ലൂട്ടോ, ഡെയ്‍സി, ഗൂഫി, പീറ്റ്, ക്ലാരാബെൽ തുടങ്ങിയവർ ഫൺ, എഡ്യുക്കേഷണൽ അഡ്വഞ്ചറുകളിൽ ഏർപ്പെടുന്നു.

ദ് ഇൻക്രെഡിബിൾ ഹൾക്ക്
യുഎസ് സർക്കാരിന്‍റെ കണ്ണുവെട്ടിച്ച് നടക്കുന്ന ശാസ്ത്രജ്ഞനാണ് ബ്രൂസ് ബാനർ. ദേഷ്യം വരുമ്പോൾ താനൊരു ഭീകരജീവിയായി മാറുകയാണ്, ഇതിനൊരു പരിഹാരം അന്വേഷിച്ച് നടക്കുകയാണ് അദ്ദേഹം.

ഗാജു ഭായ്
ജോളിവുഡ് സൂപ്പർസ്റ്റാറാണ് ഗാജു ഭായ്. ആക്ഷൻ, കോമഡി, ഡ്രാമ, പാട്ട്, ഡാൻസ് തുടങ്ങി ബോളിവുഡ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്. ബോറടിയിൽ നിന്നുള്ള രക്ഷകനാണ് ഗാജു ഭായ്.

സിമ്പിൾ സമോസ
നല്ല ഹൃദയത്തിന് ഉടമയായ സ്ഥിരോത്സാഹിയായ ഹീറോയാണ് സമോസ.വെല്ലുവിളികൾ ഏറ്റെടുക്കാൻ സമോസ എപ്പോഴും തയാറാണ്. പ്രശ്നമുണ്ടോഅത് പരിഹരിക്കാൻ സമോസ ഉണ്ട് അവിടെ. ചിലപ്പോൾ, സമോസ ഒരൽപ്പംപൊങ്ങച്ചമൊക്കെ പറയും എങ്കിലും ആള് മിടുമിടുക്കനാണ്.

മാർവലിന്‍റെ അവഞ്ചേഴ്‍സ് അസംബിൾ
മാർവൽ സൂപ്പർഹീറോ ടീമിന്‍റെ സാഹസ പ്രകടനങ്ങളും പോരാട്ടങ്ങളും.

ലയൺ കിംഗ്സ് ടിമോൻ ആൻഡ് പുമ്പാ
ലയൺ കിംഗ് കഥാപാത്രങ്ങൾക്കൊപ്പം ടിമോണും പുമ്പായും

ഡിസ്‍നി+ ഹോട്ട്സ്റ്റാർ ഇന്ത്യയിൽ അവതരിപ്പിച്ചത് കുടുംബത്തിന് ഒന്നിച്ച് ആസ്വദിക്കാനാകുന്ന ഉള്ളടക്കങ്ങൾ വാഗ്ദ്ധാനം ചെയ്താണ്. ഇതിൽ ലോകത്തിലെ മികച്ച സൂപ്പർഹീറോ സിനിമകളും ആനിമേറ്റഡ് സിനിമകളുംപ്രശസ്തമായ കിഡ്സ് പ്രോഗ്രാമുകളും പുതിയ ബോളിവുഡ് സിനിമകളും എക്സ്ക്ലൂസീവ് ഹോട്ട്സ്റ്റാർ സ്പെഷ്യലുകളും ലൈവ് സ്പോർട്ട്സ് ആക്ഷനുമൊക്കെയുണ്ട്.

×