Advertisment

സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം കൂടുതലാണെന്നു ഗണേഷ് കുമാര്‍

author-image
ഫിലിം ഡസ്ക്
New Update

സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം കൂടുതലാണെന്നും എക്സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

Advertisment

സിനിമാ മേഖലയില്‍ ഇപ്പോള്‍ ലഹരി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. മദ്യം നേരത്തേയും ഉപയോഗിക്കുമായിരുന്നു. അങ്ങനെ പ്രശ്നങ്ങളുണ്ടാക്കിയവരൊക്ക സിനിമയില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തേതുപോലെ മയക്കുമരുന്നിന്റെ ഉപയോഗം അന്നുണ്ടായിരുന്നില്ലെന്നും ഗണേഷ് വിശദീകരിച്ചു.

publive-image

ലഹരി ഉപയോഗം തടയാന്‍ കാരവാനില്‍ കയറി പരിശോധിക്കുകയെന്നത് പ്രായോഗികമല്ല. പോലീസും എക്സൈസും ഷാഡോ പൊലീസിംഗ് സജീവമാക്കിയാല്‍ മതി. അത്തരത്തിലുള്ള പരിശോധനകള്‍ക്ക് പ്രത്യേക പരാതിയുടെ ആവശ്യമില്ല.

കൊച്ചിയില്‍ ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടികള്‍ വരെ നടത്തുന്നുണ്ട്. ഡ്രഗ്‌സ് വാങ്ങാന്‍ ഏത് സിനിമാക്കാര്‍ വന്നാലും പിടിക്കണം. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് ഇത്തരം നടപടികള്‍ക്ക് അറുതി വരുത്തണം- ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഷെയ്ന്‍ നിഗം തലമുടി വെട്ടിയത് തോന്ന്യാസമാണെന്നും അഹങ്കാരം കാണിച്ചാല്‍ ഷെയ്ന്‍ മലയാള സിനിമയില്‍നിന്ന് പുറത്തുപോകുമെന്നും ഗണേഷ് കുമാര്‍ മുന്നറിയപ്പ് നല്‍കി. ഷെയ്ന്‍ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ താരസംഘടന പിന്തുണയ്ക്കില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

'നിര്‍മാതാവിന് നഷ്ടമുണ്ടാക്കുകയും സംവിധായകന്റെ കണ്ണീര് കാണാതിരിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ല. ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയ ചെറുപ്പക്കാരന്റെ വേദന കാണേണ്ടതുണ്ട്.

'ഇപ്പോള്‍ ഒരുപാട് പകരക്കാരുണ്ട്. പണ്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനും പകരക്കാരില്ലായിരുന്നു. ഇന്ന് ഒരാളല്ലെങ്കില്‍ വേറൊരാളെ വച്ച് സിനിമ എടുക്കാം. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്ന് ഔട്ടാകും.

ആരും ബോധപൂര്‍വം പുറത്താക്കേണ്ട കാര്യമില്ല. ആരും ബഹിഷ്‌കരിക്കുകയും വേണ്ട. സ്വാഭാവികമായും അത് സംഭവിക്കുമെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment