റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന മണിയൻപിള്ള രാജുവിന്റെ ആധുനിക റെസ്റ്റോറന്റ് കണ്ണൂരിൽ

പ്രകാശ് നായര്‍ മേലില
Thursday, July 18, 2019

റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന ഈ ഹോട്ടലിന് [email protected] (ബീ@ കിവീസോ) എന്നാണ് പേര് . കോഴിക്കോട് എസ് .എൻ പാർക്കിനുസമീപം ഗോപാൽ സ്ട്രീറ്റിലാണ് റെസ്റ്റാറന്റ് പ്രവർത്തിക്കുന്നത്.

ഇവിടെ ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത റോബോട്ടുകൾ നാലെണ്ണമാണുള്ളത്. എലീന,ഹെലൻ,സെൻ എന്നിവകൂടാതെ കുട്ടികളുടെ വിനോദത്തിനുവേണ്ടി ഒരു കുട്ടി റോബോട്ടും ഇവിടെയുണ്ട്. റോബോട്ടുകൾ കസ്റ്റമേഴ്‌സുമായി ഇംഗ്ലീഷിലാണ് ആശയവിനിമയം നടത്തുക. റെസ്റ്റാറന്റിൽ അവർക്കു സഞ്ചരിക്കാനുള്ള പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. തടസ്സം സൃഷ്ടിക്കുന്നവരോട് വിനയപൂർവ്വം വഴിമാറാനവർ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

റോബോട്ടുകൾ ഓർഡർ വാങ്ങി കിച്ചണിൽപ്പോയി ഭക്ഷണവുമായി മടങ്ങിവരുമ്പോൾ അത് ടേബിളിൽ സെർവ് ചെയ്യുന്നത് അവിടുത്തെ വെയ്റ്റർമാരായിരിക്കും. അതിനുള്ള ട്രെയിനിങ് റോബോട്ടുകൾക്ക് പൂർത്തിയായിട്ടില്ല. 100 പേർക്ക് ഒരേസമയം ഈ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്.

ഹോട്ടൽ വ്യവസായത്തിലെ ആധുനിക ചുവടുവയ്പ്പായ ഇവിടെ ഭക്ഷണം കഴിക്കുന്നതോടൊപ്പം സമയം ചെലവിടാനും കഴിയുമെന്നതാണ് പ്രത്യേകത. റെസ്റ്റോറന്റിനോട് ചേർന്ന് 10 വനിതകൾ നടത്തുന്ന സംരംഭമായ ജ്യൂസ് ബോക്സ് എന്ന പേരിൽ ഒരു മിനി കഫേയും പ്രവർത്തിക്കുന്നുണ്ട്. അവിടെ സ്‌നാക്‌സും, ജ്യൂസ് ഐറ്റംസും ലഭ്യമാണ്.

മണിയൻപിള്ള രാജുവും മൂന്നു സുഹൃത്തുക്കളും ചേർന്നാണ് ഈ റെസ്റ്റാറന്റ് നടത്തുന്നത്. താമസിയതെ ഖത്തറിലെ ദോഹയിലും ഇതേപോലെ റോബോട്ട് വൈട്രെസ്സ്‌ സെർവ് ചെയ്യുന്ന റെസ്റ്റാറന്റ് തുടങ്ങാനും ഇവർക്ക് പദ്ധതിയുണ്ട്.

×