‘തന്നോടൊപ്പം ഡേറ്റിംഗിന് താല്പര്യമുണ്ടോയെന്ന്’ – നടന്‍ വിജയ്‌ ദേവരക്കൊണ്ടയോട് യുവനടി സനുഷ പരസ്യമായി ചോദിച്ചത് ഒന്നാംതരം അശ്ലീലമല്ലേയെന്നു സോഷ്യല്‍ മീഡിയ ! വിമര്‍ശനങ്ങളേറ്റുവാങ്ങി സനുഷ

ഫിലിം ഡസ്ക്
Tuesday, July 16, 2019

സോഷ്യല്‍ മീഡിയ എന്നത് കൊണ്ട് നേട്ടവും കോട്ടവും ഉണ്ട്.. അത് പെട്ടെന്ന് കേറി ചിലപ്പോള്‍ വൈറല്‍ ആകുമെന്ന് എല്ലാവര്‍ക്കും അറിയാം. ചിലര്‍ വൈറല്‍ ആകാന്‍ എന്തും കാണിക്കും… പക്ഷേ കുറച്ച് ലൈക്കും, അതിലും കുറച്ച് ഷെയറും കിട്ടി അങ്ങനെ നില്‍ക്കും…

എന്നാല്‍ സെലിബ്രൈറ്റികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ നിരത്തി പോസ്റ്റ് ഇടുമ്പോള്‍ ചിലപ്പോള്‍ കിട്ടുന്നത് അവര്‍ പോലും ഉദ്ദേശിക്കാത്ത മാനമായിരിക്കും. ഇവിടെ താരം നമ്മുടെ നടി സനുഷ തന്നെ… സനുഷ അവരു പോലും പ്രതീക്ഷിക്കാത്ത വിധം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുകയാണ്. തന്റെ ഒറ്റ പോസ്റ്റില്‍ അതുക്കും മേലെ പറക്കാന്‍ കഴിയുമെന്ന് സനുഷ കഴിഞ്ഞ ദിവസം തന്നെ തെളിയിച്ചു കഴിഞ്ഞു.

തന്റെ കൂടെ ഡേറ്റ് ചെയ്യാന്‍ താല്‍പര്യം ഉണ്ടോ എന്നാണ് പുള്ളിക്കാരി ചോദിച്ചത്. അതും തെലുങ്കു യുവതാരം വിജയ് ദേവരകൊണ്ടയ്ക്ക് നേരെ.. സനുഷയെ നമുക്കെല്ലാം അറിയാവുന്നതാണ്. നമ്മുടെ മനം കവര്‍ന്ന താരം. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. അതിലൊന്നും തെറ്റില്ല, അതിന് ആരെന്തു പറയാന്‍.

പിന്നീട് നാളൈ നമതൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ തിരക്കോട് തിരക്ക്.. അതവിടെ നില്‍ക്കട്ടെ, തെലുങ്ക് യുവതാരം ദേവരകൊണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് തന്നോടൊപ്പം ഡേറ്റിംഗിന് താത്പര്യമുണ്ടോ എന്നാണ് പുള്ളിക്കാരി തട്ടിവിട്ടത്.

തന്റെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ ഇദ്ദേഹം ഇത് ഒട്ടും പ്രതീക്ഷിച്ചു കാണില്ല. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്ത് ആഘോഷിച്ചത്. തന്നോടൊപ്പം ഡേറ്റിംഗിന് താല്പര്യമുണ്ടോയെന്ന ഒറ്റ ചോദ്യം വീശി പുള്ളിക്കാരി തന്റെ രംഗം കൊഴിപ്പിച്ചപ്പോള്‍ പുറത്തു വന്നത് നിരവധി കമന്റുകളാണ്.

എന്താണ് അനുഷ ഉദ്ദേശിച്ചത്. ഒരു പെട്ടെന്നുള്ള പ്രശസ്ഥിയാണോ അതോ തന്റെ ആഗ്രഹമാണോ.. എന്തായാലും ഇതല്‍പ്പം കടന്ന കൈയ്യായി പോയെന്ന് സാരം. തികച്ചും ബാലിശമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായങ്ങള്‍ തെളിയിക്കുന്നത്.

×