New Update
സ്ഫടികം 2 വിന്റെ ടീസര്‍ പുറത്തിറങ്ങി. ബിജു ജെ കാട്ടാക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്ഫടികത്തിലൂടെ എക്കാലത്തേയും വലിയ ഹിറ്റ് കഥാപാത്രമായി മാറിയ മോഹന്‍ലാലിന്റെ ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
Advertisment
ആടുതോമയെ മലയാളികള്‍ മനസില്‍ കൊത്തിവച്ചുവെങ്കില്‍ ഇരുമ്പന്‍ സണ്ണിയുടെ പേരും അതേ പോലെ മനസില്‍ പതിപ്പിക്കുമെന്നും സംവിധായകന്‍ അവകാശപ്പെടുന്നു. എന്നാല്‍ ചിത്രത്തിന്റെ ടീസറിന് നേരേ കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ അടക്കമുള്ളവരുടെ ഭാഗത്തു നിന്നുമുള്ള പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതില്‍ നിന്ന് പിന്മാറില്ല നിലപാടില്‍ തന്നെയാണ് സംവിധായകന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us