മുകേഷിന്റെ ശക്തിമാന്‍ വേഷത്തിനെതിരെ പരാതിയുമായി ഒര്‍ജിനല്‍ ശക്തിമാന്‍ മുകേഷ് ഖന്ന

author-image
ഫിലിം ഡസ്ക്
Updated On
New Update

സംവിധായകൻ ഒമർ ലുലുവിന്റെ പുതിയ സിനിമ ധമാക്കയ്ക്കെതിരെ ടെലിവിഷൻ സീരിയൽ ‘ശക്തിമാനി’ലെ നടനും നിർമാതാവുമായ മുകേഷ് ഖന്നയുടെ പരാതി.

Advertisment

ശക്തിമാൻ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ ഉൾപ്പെടുത്തിയതെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർക്ക് അയച്ച പരാതിയിൽ മുകേഷ് ഖന്ന ആവശ്യപ്പെട്ടു.

publive-image

ഭീഷ്മ്‌ ഇന്റര്‍നാഷണലിന്റെ ബാനറില്‍ 1997ല്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്ന ഹിറ്റ്‌ സീരിയലാണ് ശക്തിമാന്‍.

ധമാക്ക സിനിമയിലെ ചില രംഗങ്ങളിൽ മലയാള നടൻ മുകേഷ് ശക്തിമാന്റെ വേഷത്തി‍ൽ എത്തുന്നതിന്റെ ചിത്രങ്ങൾ നേരത്തേ സംവിധായകൻ ഒമർ ലുലുതന്നെയാണ് പുറത്തുവിട്ടത്.

സിനിമയിലെ ചില രംഗങ്ങളിൽ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി ലഭിച്ചില്ലെങ്കിൽ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങൾ ഒഴിവാക്കുമെന്നും ഒമർ ലുലു പറഞ്ഞു.

 

Advertisment