ലോക്ക്ഡൗൺ കാലത്ത് ബ്ലാക്കിൽ മദ്യം വാങ്ങാൻ പോയ യുവാവിന്‌ സംഭവിച്ചത്‌. കൈയ്യടി നേടി ഹ്രസ്വചിത്രം

author-image
ഫിലിം ഡസ്ക്
New Update

കോവിഡ്‌ കാലത്ത്‌ അനധികൃതമായി വിൽക്കുന്ന മദ്യം വാങ്ങിയെത്തിയ യുവാവിന്‌ സംഭവിച്ച ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ ഹ്രസ്വചിത്രമായി അവതരിപ്പിച്ചപ്പോൾ മികച്ച ഒരു സന്ദേശമായി അത്‌ മാറി.

Advertisment

publive-image

തിരുവനന്തപുരം ടെക്നോപാർക്ക്‌ ജീവനക്കാരനായ സൂര്യജിത്ത്‌ സംവിധാനം ചെയ്ത്‌ അഭിനയിച്ച ദി ആംഗ്രി വൈറസ്‌ എന്ന ഹ്രസ്വചിത്രമാണ്‌ ശ്രദ്ധ നേടുന്നത്‌. സൂര്യജിത്ത്‌ തന്നെയാണ്‌ കഥയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്‌.

സൂര്യജിത്തിനൊപ്പം ജോസ്‌ ആന്റണിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്‌. ശബ്ദം നൽകിയിരിക്കുന്നത്‌ നിത്യ പ്രേം. ഇവരെല്ലാം തന്നെ അവരവരുടെ വീടുകളിലിരുന്നാണ് ഷോർട്ട് ഫിലിമിൽ പങ്കാളികളായത്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഈ ഹ്രസ്വ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ചിത്രം കാണാം..

Advertisment