‘ഓട് കൊറോണേ കണ്ടം വഴി’.. ഹ്രസ്വചിത്രം വൈറലാകുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, March 28, 2020

കൊറോണപ്പേടിയിൽ ഇന്ത്യ ലോക്ക് ഡൗണിലിരിക്കുമ്പോൾ യൂട്യൂബിലെത്തിയിരിക്കുന്ന ഹ്രസ്വചിത്രം ‘ഓട് കൊറോണേ കണ്ടം വഴി’ വൈറലാകുകയാണ്.

അരുണ്‍ സേതുവാണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. കൊറോണ കേരളത്തില്‍ എത്തുന്നതും കേരളം കൊറോണയെ കീഴടക്കുന്നതുമാണ് ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം.

രോഗം പടരുമ്പോള്‍ നമ്മള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും ചിത്രം ഓർമിപ്പിക്കുന്നു.

ഇറ്റലിക്കാരന്റെ കുടുംബം കേരളത്തില്‍ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കേരളത്തില്‍ കൊറോണ പിടിമുറുക്കുന്നത് കണ്ടു ജനങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കാനാണ് ഈ ഷോര്‍ട്ട് ഫിലിം എടുത്തതെന്ന് അരുൺ പറയുന്നു.

×