ഒരു ചായ കുടിച്ചാൽ തീരേണ്ട പ്രശ്നം വലിയ കൊലപാതകങ്ങളിലും സംഘർഷത്തിലും ചെന്നെത്തുന്നു എന്ന് മുണ്ട് പറയുകയാണ്. മുണ്ടുടുത്ത് അതിൻറെ പേരിൽ ഉണ്ടാവുന്ന വിഷയങ്ങൾ സമകാലിക രാഷ്ട്രീയത്തിന്റെ പച്ചയായ ചിത്രം വരച്ചു കാട്ടുകയാണ് മുണ്ട്.
ഏറെ പ്രസക്തിയുള്ള വിഷയം തന്നെയാണ് മുണ്ട് ചർച്ച ചെയ്യുന്നത്. നാടകപ്രവർത്തകരും കോഴിപ്പോര് എന്ന സിനിമയിലെ നായകനുമായ നവജിത്ത് നാരായണനാണ് മുണ്ട് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത്.
ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ടോവിനോ തോമസ് നായകനായി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഹായ് സുജിത്ത് നമ്പ്യാരാണ് ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ജോപോളിന്റെ വരികൾക്ക് ജെഫി ജെ സംഗീതം നിർവഹിച്ചിരിക്കുന്നു. ഡി വൈ എസ് പി പി. അനിൽകുമാർ, രാജേഷ് , ഉണ്ണിരാജ, അജയകുമാർ , അനിൽകുമാർ നമ്പ്യാർ, സദാനന്ദൻ, വത്സല നാരായണൻ ,ശോഭന, എന്നിവരാണ് അഭിനേതാക്കൾ.