നടുറോഡിൽ വച്ചല്ലേ അവന്റെയൊരു ഉമ്മ; ‘ഇഷ്‌കി’ന്റെ ടീസർ

ഫിലിം ഡസ്ക്
Thursday, April 11, 2019

വളരെക്കുറച്ച് ചിത്രങ്ങളിലൂടെത്തന്നെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ഷൈൻ നിഗം. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ‘ഇഷ്‌ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലറിൽ സൂചിപ്പിക്കുന്നhttps://youtu.be/zbBeOyyl8RY  ത് ചിത്രം ഒരു റൊമാന്റിക് ചിത്രമാണെന്നാണെങ്കിലും നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടുകൂടിയാണ് ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റും എ.വി.എ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഇഷ്‌ക് നിർമ്മിക്കുന്നത്.

ചിത്രത്തിൽ ഷെയ്ന്‍ നിഗത്തിനൊപ്പം ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രതീഷ് രവി തിരക്കഥയും ഷാന്‍ റഹ്മാന്‍ സംഗീതവും.

 

×