പാലക്കാട്:ഫഹദ് ഫാസിലിന്റെ മാലിക് ആഗോളതലത്തില്‍ ഉയരങ്ങള്‍ കീഴടക്കിയതായി ആമസോണ്‍ വ്യക്തമാക്കി. ആമസോണ്‍ പ്രൈം വീഡിയോയില്‍ ജൂലൈ 15-നാണ് മാലിക് റിലീസ് ചെയ്തത്. പ്രൈം വീഡിയോയുടെ സാന്നിധ്യമുള്ള ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലുമായി 80 ശതമാനം പ്രേക്ഷകരെയാണ് മാലിക് ആകര്‍ഷിച്ചത്.
ആഗോളതലത്തില്‍ 150 രാജ്യങ്ങളിലെ പ്രേക്ഷകരെയാണ് മാലിക് കീഴടക്കിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഇഷ്ടപ്പെട്ട ചിത്രമാണിതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു. ഈ മിസ്റ്ററി ഡ്രാമായില്‍ പ്രേക്ഷകര്‍ക്ക് വേണ്ട എല്ലാ ചേരുകളും ഉണ്ടായിരുന്നു. ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ഒരു പ്രോജക്റ്റായിരുന്നു മാലിക്കെന്ന് മഹേഷ് നാരായണന്‍ ചൂണ്ടിക്കാട്ടി.
പ്രൈം വീഡിയോയ്ക്ക് ഇന്ത്യയില്‍ ഏറ്റവും മികച്ച വ്യൂവര്‍ഷിപ്പിണുള്ളത്.ഏറ്റവും കൂടുതല്‍ സ്ട്രീമറുകള്‍ ഉള്ളടക്കം ആസ്വദിക്കുകയും ചെയ്തു. പ്രൈം വീഡിയോയില്‍ ഒന്നിലധികം ഭാഷകളില്‍, ഒരുപിടി സിനിമകളാണ് ലോക പ്രീമിയറിനെത്തിയത്.
തൂഫാന്‍ (ഹിന്ദി) മാലിക് (മലയാളം) ഇക്കത് (കന്നട) സര്‍പ്പട്ട പരമ്പരൈ (തമിഴ്, തെലുങ്ക്) എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രൈം വീഡിയോ രാജ്യത്തുടനീളം 4400-ലേറെ നഗരങ്ങളിലും പട്ടണങ്ങളിലും ഉള്ളവര്‍ വീക്ഷിച്ചു. പ്രൈം ഡേ ലൈനപ്പ് 190 രാജ്യങ്ങളിലാണ് എത്തിയത്.
പ്രാദേശിക ഭാഷയുടെ വര്‍ധിച്ചുവരുന്ന വ്യൂവര്‍ഷിപ്പും ജനപ്രീതിയും ഇപ്പോള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.റിയാലിറ്റി ഷോ ആയ ഹോസ്റ്റല്‍ ഡേസ് ഒരാഴ്ചക്കുള്ളില്‍ യുവാക്കളുടെ പ്രിയപ്പെട്ട ഷോ ആയി മാറിയിട്ടുണ്ട്.
റിലീസ് ചെയ്ത ഏഴു ദിവസത്തിനുള്ളില്‍ പ്രൈം വീഡിയോയില്‍ തൂഫാന്‍ നേടിയത് ചരിത്ര വിജയമാണ്. മാലിക്കും ചരിത്രവിജയമാണ് നേടിയത്.