തമിഴ് സൂപ്പർ താരം അർജുൻ സിനിമ 'വിരുന്നി'ൻ്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

author-image
ഫിലിം ഡസ്ക്
New Update

publive-image

തമിഴ്സൂപ്പർ താരം അർജുൻ മലയാളത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിരുന്നിൻ്റെ ആദ്യ ഷെഡ്യൂൾ പീരുമേട്ടിൽ പൂർത്തിയായി. സർക്കാർ അനുമതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ആദ്യം ഷൂട്ട് തുടങ്ങി 17 ദിവസം നീണ്ടതായിരുന്നു ആദ്യ ഷെഡ്യൂൾ എന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.

Advertisment

പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'.

publive-image

ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിക്കി ഗിൽറാണി ആണ് ചിത്രത്തിലെ നായിക. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, എൻ.എം ബാദുഷ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

publive-image

മുകേഷ്, ബൈജു സന്തോഷ്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാർ, ആശാ ശരത്ത്, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിലെ നായികാനിർണ‌യം പൂർത്തിയായി വരുന്നു. ചിത്രത്തിൻ്റെ കഥാ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിൻ്റേതാണ്. കണ്ണൻ താമരക്കുളം - ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്.

publive-image

കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു. ഛായാഗ്രഹാണം - രവിചന്ദ്രൻ, എഡിറ്റിംഗ് - വി.ടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം - അരുൺ മനോഹർ, മേക്കപ്പ് - പ്രദീപ് രംഗൻ, അസോ. ഡയറക്ടർ - സുരേഷ് ഇളമ്പൽ, പി.ആർ.ഓ - പി.ശിവപ്രസാദ് & സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

-പി. ശിവപ്രസാദ്

cinema
Advertisment