ഒമാനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൈയും കഴുത്തും മുറിച്ച നിലയില്‍; മരിച്ചത് കൊല്ലം സ്വദേശി പ്രശാന്ത്‌

ഗള്‍ഫ് ഡസ്ക്
Friday, May 29, 2020

ഒമാന്‍: മലയാളിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശി പ്രശാന്ത് (40) ആണ് മരിച്ചത്.

തുംറൈത്തിലെ താമസസ്ഥലത്ത് ആണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയും കഴുത്തും മുറിച്ച നിലയിലായിരുന്നു.

റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുംറൈത്തിലെ സ്വകാര്യ ട്രാവല്‍സിലെ ജീവനക്കാരനായിരുന്നു പ്രശാന്ത്.

എട്ടു മാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. പിതാവ്: ശശിധരന്‍, മാതാവ്: പ്രഭ. ഭാര്യ: സുദിന, മക്കള്‍: നവനീദ്, നിയോദ്‌.

×