13,207 കിലോഗ്രാം പേപ്പര്‍ മാലിന്യം ശേഖരിച്ച് എമിറേറ്റ്‌സ് റീസൈക്ലിങ് പുരസ്‌കാരം സ്വന്തമാക്കി മലയാളി പെണ്‍കുട്ടി

സത്യം ഡെസ്ക്
Tuesday, June 8, 2021

പേപ്പര്‍ മാലിന്യം ശേഖരിച്ച് പുനരുപയോഗത്തിന് വഴിയൊരുക്കിയതോടെ പുരസ്‌കാരം നേടിയെടുത്തിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. മലയാളിയായ നിയ ടോണി എന്ന മിടുക്കിയാണ് എമിറേറ്റ്‌സ് റീസൈക്ലിങ് പുരസ്‌കാരം നേടിയിരിക്കുന്നത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഈ പുരസ്‌കാരം നിയ സ്വന്തമാക്കിയത്.

13,207 കിലോഗ്രാം പേപ്പര്‍ മാലിന്യം ശേഖരിച്ചാണ് നിയ പുനരുപയോഗത്തിന് വഴിയൊരുക്കിയത്. 2015 മുതല്‍ എമിറേറ്റ്‌സ് എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് നിയ. സമീപത്തെ ഫ്‌ളാറ്റുകളില്‍ നിന്നും കൂട്ടുകാരുടെ വീടുകളില്‍ നിന്നുമൊക്കെയാണ് ഇത്രയേറെ അളവില്‍ പേപ്പര്‍ മാലിന്യങ്ങള്‍ ശേഖരിച്ചത്. നിയ തന്നെയാണ് ഓരോ ഇടങ്ങളില്‍ നിന്നും പേപ്പര്‍ മാലിന്യങ്ങള്‍ ശേഖരിച്ചതും.

×