വീണ്ടും ഭാഗ്യദേവത മലയാളിക്കൊപ്പം ! അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 40 കോടിയുടെ സമ്മാനം

New Update

publive-image

ദുബായ്: അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണയും ഒന്നാം സമ്മാനം മലയാളിക്ക്. അബ്ദുല്‍സലാം എന്‍.വി. എന്നയാള്‍ക്കാണ് 20 മില്യണ്‍ ദര്‍ഹം സമ്മാനമായി നേടിയത്. ഇദ്ദേഹത്തെ ബിഗ് ടിക്കറ്റ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്നാണ് വിവരം.

Advertisment

2020 ഡിസംബര്‍ 29ന് ഓണ്‍ലൈന്‍ വഴി എടുത്ത 323601 നമ്പറിലെ ടിക്കറ്റിനാണ് അബ്‍ദുസലാമിന് ഗ്രാന്റ് പ്രൈസ് ലഭിച്ചത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ കോട്ടയം സ്വദേശി ജോര്‍ജ് ജേക്കബാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ വിജയിയെ തെരഞ്ഞെടുത്തത്.

Advertisment