ദിശ തെറ്റിയെത്തിയ വാഹനം ഇടിച്ചു തെറിപ്പിച്ചു; ജിദ്ദയിൽ മലയാളിയ്ക്ക് ദാരുണാന്ത്യം

author-image
admin
New Update

ജിദ്ദ: റോഡിലൂടെ നടന്നു പോകവേ വാഹനം ഇടിച്ച് ജിദ്ദയിൽ ഒരു മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം, തൃക്കലങ്ങോട്, നാരന്‍കുണ്ട് അബൂബക്കര്‍ (59) ആണ് മരിച്ചത്. ദിശ തെറ്റി വന്ന വാഹനമാണ് അബൂബക്കറിന്റെ ജീവൻ കവർന്നത്. തൽക്ഷണമായിരുന്നു മരണം. പഴയ മക്കാ റോഡിലെ കിലോ ഏഴിലെ അല്‍റവാബി ഏരിയയിൽ ആയിരുന്നു സംഭവം. അബൂബക്കറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Advertisment

publive-image

അഹമ്മദ് കുട്ടി, സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. രണ്ടു പെണ്‍മക്ക ളുണ്ട്. മഹജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ തന്നെ സംസ്കരിക്കുമെന്ന് അനന്തര നടപടികൾക്കായി രംഗത്തു ള്ളവർ അറിയിച്ചു. 28 വര്‍ഷമായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന അബൂബ ക്കർ, ഒടുവിൽ ഒരു ഇലക്ട്രോണിക് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.

Advertisment