റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റ മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുല്‍ കബീറാണ് (42) മരിച്ചത്. ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഗുരുതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് മഹജര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് മരണം സംഭവിച്ചത്.
/sathyam/media/post_attachments/NBQdyMqbnOMJbxE2Tjqd.jpg)