അല്‍ഐന്‍: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വളാഞ്ചേരി സ്വദേശി സ്വാലിഹ് (26) ആണ് അബുദാബിയില്‍ നിന്ന് അല്‍ഐനിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഈജിപ്ഷ്യന്‍ പൗരനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
/sathyam/media/post_attachments/se23hE9cSOtv4y0meuHS.jpg)
വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ സ്വാലിഹിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് ജോലി ലഭിച്ചത്.
പിതാവിന്റെ മരണം കഴിഞ്ഞ് നാല്‍പതാം നാളില്‍ ആകസ്മികമായുണ്ടായ അപകടത്തിലാണ് സ്വാലിഹിന്റെയും വേര്‍പാട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.