കുവൈറ്റില്‍ മലയാളി യുവാവിനെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കോഴിക്കോട് സ്വദേശി സുരേഷ് ബാബു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 29, 2020

കുവൈത്ത്:‌ മലയാളി യുവാവിനെ കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്‌ തുറയൂർ അട്ടകുണ്ട്‌ സ്വദേശി സുരേഷ്‌ ബാബു കണ്ടിയിലിനെയാണ്‌( 45) ഇന്ന് രാവിലെ ബിനീദ്‌ അൽ ഘർ പ്രദേശത്തുള്ള കെട്ടിടത്തിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.

9 വർഷമായി മെയ്സ്‌ അൽ ഘാനം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത്‌ വരികയായിരുന്നു സുരേഷ് ബാബു.

പരേതനായ കണ്ടിയിൽ കണാരനാണ് ഇദ്ദേഹത്തിന്റെ പിതാവ്‌. ദേവകിയാണ് അമ്മ. ഭാര്യ രസ്ന. വാസുദേവൻ , മാളവിക എന്നിവർ മക്കളാണ്.  പയ്യോളി അയനിക്കാട്‌ താരമ്മലിൽ ആണ്‌
സുരേഷ് ബാബുവും കുടുംബവും താമസിക്കുന്നത്.

×