റിയാദ് : സൗദിയിലെ അൽഹസയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബെസ്റ്റ് ഹാർവെസ്റ്റ് കമ്പനിയിൽ സെയിൽസ്‍മാനായിരുന്ന കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി എംആർഎസ് ഹൗസിൽ ഷിഹാബുദ്ദീൻ (42) ആണ് മരിച്ചത്.
/sathyam/media/post_attachments/xJWqZ38HdWbEr6Lz8FM4.jpg)
ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഷിഹാബുദ്ദീൻ രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും ഉണർന്നില്ല. തുടർന്ന് വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി മൃതദേഹം അൽഹസ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കബറടക്കം അൽഹസയിൽ. ഭാര്യ : റജീന മക്കൾ: മുന്ന, മുഹ്സിൻ, മുസമ്മിൽ.