New Update
/sathyam/media/post_attachments/323k1WDX4KchpdSsJuwl.jpg)
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 10 ലക്ഷം ഡോളര്‍ (7.6 കോടി രൂപ) സമ്മാനം. തൃശൂര്‍ സ്വദേശി അജിത്ത് നരേന്ദ്രന്‍ (46) ആണ് ജേതാവ്.
Advertisment
അബുദാബി മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായിരുന്നു അജിത്ത്. ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. സുഹൃത്തുമായി ചേര്‍ന്നാണ് സമ്മാനര്‍ഹമായ ടിക്കറ്റെടുത്തത്.
മൂന്ന് വര്‍ഷം മുമ്പാണ് അജിത്ത് യുഎയിലെത്തിയത്. ഭാര്യയും മക്കളും നാട്ടിലാണ്. അടുത്തിടെയാണ് ടിക്കറ്റ് എടുത്ത് തുടങ്ങിയതെന്ന് അജിത്ത് പറയുന്നു.
രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും മലയാളികള്‍ക്കാണ്. ടി.അബ്ദുള്‍ ജലീലിന് മോട്ടോ ഗസി വി85 ബൈക്കും രാജേഷ് ബാലന്‍ പടിക്കലിന് മോട്ടോ ഗസി ഓഡെസ് ബൈക്കും ലഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us