ദമാം : നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ദമാം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തിൽ കേളോത്ത് ഖാലിദ്(70)ആണ് മരിച്ചത്.
/sathyam/media/post_attachments/UYlv12fKyJeL9Qb8lVpU.jpg)
ഇന്നലെ (വെള്ളി) പുലർച്ചെ നാട്ടിൽ പോകുവാനായി ദമാം വിമാനത്താവളത്തിൽ എമിഗ്രേഷൻ പൂർത്തിയായ ശേഷം സീറ്റിൽ ഇരിക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.