31-കാരനായ മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update

publive-image

മസ്‌ക്കത്ത്: മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ തലശേരി ആറാം മൈല്‍ സ്വദേശി ഷഹബാസ്  (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment

നിസ്‍‍വ ലുലുവിലെ ഒമാന്‍ മൊബൈല്‍ ഷോപ്പിലെ(എ ബി ടി) ജീവനക്കാരനായിരുന്നു. കുടുംബസമേതം നിസ്‍‍വയിലായിരുന്നു താമസം. മൃതദേഹം ഒമാനില്‍ ഖബറടക്കും.

ഭാര്യ: നഫീസ നാസ്‌നീന്‍. മക്കള്‍: അയ്‌നാന്‍ (4), അര്‍വാന്‍ (3). പിതാവ്; സി.പി. മശ്ഹൂദ്. മാതാവ്: ശബാന.

Advertisment