മലയാളി വിദ്യാർത്ഥി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു

New Update

publive-image

മലപ്പുറം: മലയാളി വിദ്യാർത്ഥി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം എടപ്പറ്റ പാതിരിക്കോട് സ്വദേശിയായ വൈഷ്ണവ് (17) ആണ് മരിച്ചത്. ബെം​ഗളൂരുവിൽ നിന്ന് മം​ഗലാപുരത്തുളള വീട്ടിലേക്ക് വരുന്നതിനിടെ വൈഷ്ണവ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉഡുപ്പിയിലെ കർക്കളയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം.പ്ലസ് വൺ വിദ്യാർത്ഥിയാണ് വൈഷ്ണവ്.

Advertisment

വൈഷ്ണവിന്റെ കൂടെയുണ്ടായിരുന്ന അഞ്ചു പേർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് സഹദേവൻ, മാതാവ് മാലതി, സഹോദരങ്ങൾ: വൈശാഖ്, വൈഭവ് (നഴ്സിങ് വിദ്യാർഥി, മംഗളൂരു) എന്നിവരാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisment