മധ്യപ്രദേശിലെ ബസപകടം; ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കുട്ടികളെല്ലാം സുരക്ഷിതർ

author-image
Charlie
New Update

publive-image

മധ്യപ്രദേശിലെ ബസപകടത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കുട്ടികളെല്ലാം സുരക്ഷിതർ. തലയ്ക്ക് പരുക്കേറ്റ എഡ്വിൻ എന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടു. അപകടത്തിൽ മധ്യപ്രദേശുകാരനായ ക്ലീനർ മരിച്ചു.

Advertisment

തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോജിൽ നിന്ന് പഠന യാത്രയ്ക്ക് മധ്യപ്രദേശിൽ എത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അവസാന വർഷ ജിയോളജി ബിരുദ വിദ്യാർഥികളാണ് പഠന യാത്രയ്ക്ക് പോയത്. ഏഴ് അധ്യാപകരും 60 വിദ്യാർഥികളും രണ്ട് ബസുകളിലാണ് യാത്ര ചെയ്തിരുന്നത്. ഇതിൽ ഒരു ബസാണ് താഴ്ചയിലേയ്ക്ക് മറിഞ്ഞത്.

Advertisment