മലയാളിക്കൂട്ടം സദാഫ്കോ റിയാദ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ട് പ്രവര്‍ത്തിക്കുന്ന സൗദി മില്‍ക്ക് പ്രോഡക്റ്റ് കമ്പനിയായ സദാഫ്കോ റിയാദിലെ മലയാളികളായ ജീവനക്കാരുടെ കൂട്ടായ്മയായ "മലയാളിക്കൂട്ടം സദാഫ്കോ റിയാദ്"  ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. സുമേഷി ആശുപത്രിയില്‍ നടന്ന രക്തധാന ക്യാമ്പില്‍ ഇരുപതോളം പേര്‍ രക്തം നല്‍കി.

Advertisment

publive-image

ക്യാമ്പിനു കൂട്ടയ്മ പ്രസിഡണ്ട്‌ മജീദ്‌ കെ.പി ചെമ്മാട് പതിനാറുങ്ങള്‍, അബ്ദുല്‍ വാഹിദ് കല്ലായി, സക്കീര്‍ കൊല്ലം , സലാം കണ്ണമംഗലം, ഷെഫീഖ്, നസ്സഹ്, അഫ്സല്‍ , അനീസ്‌ ബാബു ,ജംഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

റിയാദില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് മലയാളികൂട്ടം സദാഫ്കോ റിയാദ്,  അറുപതോളം അംഗങ്ങള്‍ സംഘടനയിലുണ്ട്.

publive-image

publive-image

Advertisment