മാലിക്കിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഫിലിം ഡസ്ക്
Monday, July 19, 2021

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സിനിമയുടെ ചിത്രീകരണത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വ്യക്തമാക്കുന്ന നാല് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.തുടക്കത്തിലെ സിംഗിൾ ഷോട്ട്, സെറ്റ്, ക്ലൈമാക്‌സിൽ നിന്നും പുറകിലേക്ക് ഷൂട്ട് ചെയ്ത റിവേഴ്‌സ് ആക്ടിങ് രീതി, സംഘട്ടന രംഗങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു ഇതൊക്കെയാണ് വിഡിയോയിൽ.

ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്‌, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

×