ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയിലര്‍ പുറത്ത്. അന്‍പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക് ആയി ഫഹദ് നിറയുകയാണ് ട്രെയിലറില്‍. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളാണ് സംഭവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഫഹദ് ഭാരം കുറച്ചിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തും.