ചെറുപ്പത്തിലേ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാര്‍ ശാഖയില്‍ പോയിരുന്നു;യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണ്: മല്ലിക സുകുമാരന്‍

author-image
Charlie
Updated On
New Update

publive-image

ലയാള സിനിമ പ്രേമികളുടെ പ്രിയ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും എല്ലാം തന്നെ അഭിനയ മേഖല കീഴടക്കിയവരാണ്. മക്കളെ കുറിച്ച്‌ വളരെ അധികം അഭിമാനിക്കുന്ന 'അമ്മ കൂടിയാണ് മല്ലിക. എന്നാല്‍ ഇപ്പോള്‍ മക്കളുടെ ദൈവ വിശ്വാസത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് മല്ലിക സുകുമരന്‍. മതത്തെയാണ് പൃഥ്വിരാജിന് ഇഷ്ടമല്ലാത്തത് എന്നാല്‍ നല്ല ഈശ്വരവിശ്വാസിയാണെന്നും യുക്തിവാദിയാണെന്ന പ്രചാരണം ശരിയല്ലെന്നും മല്ലിക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തതില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

Advertisment

ചെറുപ്പത്തിലേ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാര്‍ ശാഖയില്‍ കുറച്ച്‌ നാള്‍ പോയിരുന്നു, അത് സൂര്യ നമസ്‌കാരവും മറ്റും പഠിക്കാന്‍ മാത്രമായിരുന്നു. അവന്‍ എപ്പോഴും പറയും, എന്തുവാ അമ്മെ നമ്മുടെ നാട്ടില്‍ മാത്രമാണല്ലോ ഇതിനെ ബെയ്സ് ചെയ്തുള്ള വഴക്കുകളും ചര്‍ച്ചകളുമൊക്കെ.' മല്ലിക സുകുമാരന്‍ പറഞ്ഞു. പൃഥ്വിരാജിനൊപ്പം ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണ്. മകന്‍ ഷൂട്ടിനായി പോകുന്നതിനു മുന്‍പ് രാവിലെ അമ്ബലത്തില്‍ പോയിട്ടാണ് മിക്കപ്പോഴും പോകാറ്.

'ഒട്ടും സമയം ഇല്ലെങ്കില്‍ എന്തെങ്കിലും കാര്യത്തിന് വൈകിട്ട് ഇവിടെ ഫ്ളൈറ്റില്‍ വരുകയാണെങ്കില്‍ തിരിച്ച്‌ രാവിലെ നാല് മണിക്ക് കുളിച്ച്‌ അമ്ബലത്തില്‍ തൊഴുതിട്ട ആറുമണിക്കുള്ള ഫ്ളൈറ്റില്‍ കയറിപോവുന്നത്.' യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണ്

Advertisment