ഡിസംബര്‍ പന്ത്രണ്ടിന് മാമാങ്കം 45 രാജ്യങ്ങളിലായി റിലീസ് ചെയ്യുന്നു …കേരളത്തില്‍ മാത്രം നാനൂറോളം തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്

ഫിലിം ഡസ്ക്
Sunday, December 8, 2019

ആരാധകരില്‍ പ്രതീക്ഷയ്ക്കൊപ്പം ആകാംക്ഷയും ആവേശവും കോര്‍ത്തിണക്കി മാമാങ്കം തീയേറ്ററുകളിലേക്ക്. ഡിസംബര്‍ 12ന്, 45 രാജ്യങ്ങളിലായി ചിത്രം റിലീസിനെത്തും.

മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്ര വിപുലമായ റിലീസ് ഇതോടെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഒരേ ദിവസം റിലീസാകുന്ന മലയാളചിത്രത്തിന്‍റെ റെക്കോര്‍ഡ്‌ മാമാങ്കം സ്വന്തമാക്കി.

4 ഭാഷകളിലായി തീയേറ്ററുകളിലെത്തുന്ന ചിത്രം മലേഷ്യയിലും സിംഗപ്പൂരിലും ശ്രീലങ്കയിലും റിലീസിനെത്തുന്നുണ്ട്. കേരളത്തില്‍ മാത്രം നാനൂറോളം തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

ഇന്ത്യയിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു മലയാള ചിത്രത്തിന് ആദ്യമായാണ് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതെന്ന് സിനിമാരംഗത്തെ വിദഗ്ദ്ധര്‍ പോലും വിലയിരുത്തുന്നു.

അതേസമയം, ആരാധകരുടെ കാത്തിരിപ്പിന്‍റെ തീവ്രത മുന്‍കൂര്‍ ബുക്കി൦ഗിലും വ്യക്തമാണ്‌. ചൂടപ്പം പോലെയാണ് ടിക്കറ്റ് വിറ്റഴിക്കപ്പെടുന്നത്.

×