യഥാര്‍ഥ ഇതിഹാസമായിരുന്നുവെന്ന് മമ്മൂട്ടി, ആത്മാവിന് നിത്യശാന്തി നേർന്ന് മോഹൻലാൻ

Friday, September 25, 2020

അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും. താനഭിനയിച്ച തമിഴ് ചിത്രം ‘അഴകനി’ല്‍ എസ്‍പിബി പാടിയ ‘സംഗീത സ്വരങ്ങള്‍’ എന്ന വരികള്‍ അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം പങ്കുവച്ചാണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആദരാഞ്ജലി നേര്‍ന്നത്. എസ് പി ബാലസുബ്രഹ്മണ്യം ഒരു യഥാര്‍ഥ ഇതിഹാസമായിരുന്നുവെന്നും മമ്മൂട്ടി കുറിച്ചു.

സംഗീത ലോകത്തിന് യഥാര്‍ഥ നഷ്ടമെന്നാണ് എസ് പി ബിയുടെ ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഹൃദയത്തെ ഉലയ്ക്കുന്ന വാര്‍ത്തയാണെന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മോഹന്‍ലാല്‍ കുറിച്ചു.

×