സിനിമ തിയേറ്റർ ജീവനക്കാർക്ക് ഭക്ഷ്യക്കിറ്റുമായി മമ്മൂട്ടി ഫാൻസ്

New Update

publive-image

Advertisment

പാലക്കാട്: കൊറോണ കാലത്ത് ദുരിതത്തിലായ സിനിമാ തിയേറ്റർ ജീവനക്കാർക്ക് കൈത്താങ്ങുമായി മമ്മൂട്ടി ഫാൻസ് കല്ലടിക്കോട് യൂണിറ്റ്.

സെക്യുരിറ്റി മുതൽ ക്ലീനിങ് സ്റ്റാഫ് വരെയുള്ള ജീവനക്കാരുടെ ജീവിത പ്രതിസന്ധിക്ക് ആശ്വാസമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.

കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടി ഫാൻസ്‌  നിരവധി ജീവകാരുണ്യ സേവന പ്രവർത്തനങ്ങള്‍ നടത്തി വരുന്നു.കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലടിക്കോട് ബാലാസ് സിനിമാസിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണത്തിന് കാർത്തിക്, രഞ്ജിത്ത്, ഹാരിസ്,  അലി, ശരത് തുടങ്ങിയവർനേതൃത്വം നൽകി.

palakkad news
Advertisment