മോദിയുടെ ദീപം തെളിയിക്കൽ ആഹ്വാനം : പിന്തുണയുമായി മമ്മൂട്ടി 

author-image
ഫിലിം ഡസ്ക്
New Update
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കൽ ആഹ്വാനത്തിന് പിന്തുണയുമായി നടൻ മമ്മൂട്ടി. ഫെയ്സ്ബുക്ക് വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദീപം തെളിയിക്കലിന് എല്ലാ പിന്തുണയും ആശംസകളും അർപ്പിച്ച മമ്മൂട്ടി, എല്ലാവരോടും പരിപാടിയിൽ പങ്കാളികളാകണമെന്നും അഭ്യർഥിച്ചു.
Advertisment
publive-image

മമ്മൂട്ടിയുടെ വാക്കുകൾ

കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദർഭത്തിൽ, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യർഥന പ്രകാരം നാളെ ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പതുമണി മുതൽ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഭ്യർഥിക്കുന്നു.

mammootty mammootty politics
Advertisment