ഹര്‍ ഘര്‍ തിരംഗ'; മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ മമ്മൂട്ടിയും ദേശീയ പതാക ഉയര്‍ത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

പ്രധാനമന്ത്രിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമായി മമ്മൂട്ടി. താരത്തിന്റെ വസതിയില്‍ വച്ചാണ് ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. മമ്മൂട്ടിയോടൊപ്പം നിര്‍മ്മാതാവ് ആന്റൊ ജോസഫും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. സുരേഷ് ഗോപിയും മോഹന്‍ലാലും രാവിലെ പതാക ഉയര്‍ത്തിയിരുന്നു.

Advertisment

ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്നും ‘ഹര്‍ ഘര്‍ തിരംഗ’ രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹന്‍ലാലും അഭിമാനമെന്ന് സുരേഷ് ഗോപിയും പറഞ്ഞിരുന്നു.

ക്യാമ്പയിനിലൂടെ 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം തന്നെ എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Advertisment