രാജയുടെ രണ്ടാം വരവ്; ‘മധുരരാജ’യുടെ ട്രെയ്‌ലർ

ഫിലിം ഡസ്ക്
Friday, April 5, 2019

 

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘മധുരരാജ’യുടെ ട്രെയ്‌ലർ പുറത്തെത്തി. മലയാളത്തിന്റെ മെഗാസ്റ്റാർ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മധുരരാജ’. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും മമ്മൂട്ടിയുടെ കിടിലന്‍ ഡയലോഗുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’. അനുശ്രീക്ക് പുറമെ ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്‍.കെ സുരേഷ്, വിജയരാഘവന്‍, സലീം കുമാര്‍, മണിക്കുട്ടന്‍, നോബി, ധര്‍മ്മജന്‍, ബിജുകുട്ടന്‍, സിദ്ധിഖ് തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.

×