മൂന്നു ‘മോഹസുന്ദരികള്‍’ക്കൊപ്പം കിടിലന്‍ ലുക്കില്‍ മമ്മൂട്ടി

ഉല്ലാസ് ചന്ദ്രൻ
Saturday, January 18, 2020

മധുരരാജയിലെ സണ്ണി ലിയോണിയുടെ ‘മോഹമുന്തിരി’ക്ക് ശേഷം മറ്റൊരു തകര്‍പ്പന്‍ പാട്ടുമായി എത്തുകയാണ് മമ്മൂട്ടി. പുതിയ ചിത്രം ഷൈലോക്കിലെ ബാര്‍ ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷൈലോക്ക്’. ചിത്രത്തിലെ ഗാനം യൂട്യൂബ് ട്രന്റിംഗില്‍ ഒന്നാമതാണ്.

വിവേകയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍സംഗീതം നല്‍കി ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നത്.ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം നാല് ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.

ഷൈലോക്ക് ജനുവരി 23-നാണ് തീയെറ്ററില്‍ എത്തുക. നേരത്തെ ചിത്രത്തിലെ മമ്മൂട്ടിയുടെ ഡാന്‍സ് ടീസര്‍ വലിയ ശ്രദ്ധനേടിയിരുന്നു. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.ചിത്രത്തില്‍ മീനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

×