സ്നേഹപൂർവ്വം മമ്മുക്കക്ക് പ്രൗഡോജ്വലം, സൗദിയില്‍ മമ്മുട്ടി ഫാന്‍സ്‌ അസോസിയേഷന്‍ നിലവില്‍ വന്നു..

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, August 13, 2019

റിയാദ് : മമ്മുട്ടി ഫാൻസ്  വെല്‍ഫെയര്‍ അസോസിയേഷന്‍  ഇന്റര്‍നാഷണല്‍ (MFWAI) സൗദി അറേബ്യ ചാപ്റ്റർ നിലവില്‍വന്നു  റിയാദിലെ ആദ്യ കൂടിച്ചേരൽ “സേനഹപൂർവ്വം  മമ്മുക്കക്ക്”* റിയാദ് അൽ-മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്നു, ബലിപെരുന്നാള്‍ ദിനത്തില്‍ രൂപികൃതമായ സംഘടനയുടെ ആദ്യ പൊതുച്ചടങ്ങ്‌ പ്രവര്‍ത്തകരുടെയും റിയാദിലെ കലാ സാംസ്കാരിക രാഷ്ട്രിയ മാധ്യമ രംഗത്തുള്ളവരുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

മമ്മുട്ടി ഫാൻസ്  വെല്‍ഫെയര്‍ അസോസിയേഷന്‍  ഇന്റര്‍നാഷ ണല്‍ സൗദി ചാപ്റ്റര്‍ ജീവകാരുന്ന്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് ഉദ്ഘാടനം ചെയ്യുന്നു 

പ്രസിഡണ്ട്‌ ഹബീബ് അധ്യക്ഷത വഹിച്ച  സാംസ്കാരിക സമ്മേളനം ജീവകാരുന്ന്യ പ്രവര്‍ത്തകന്‍  ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു, ആശംസകള്‍ നേര്‍ന്നുകൊണ്ട്  മാധ്യമ പ്രവര്‍ത്തകന്‍  ജയൻ,  കൊടുങ്ങല്ലൂർ , ജീവകരുന്ന്യ പ്രവര്‍ത്തകരായ ലത്തീഫ് തെച്ചി , അയൂബ് കരൂപടന്ന, ഹമീദ് കൊടുങ്ങല്ലൂർ (ഇന്ത്യൻ എംബസി ) ബഷീർ വല്ലപുഴ (സെട്രൽ കമ്മിറ്റി ജിദ്ദ) സൈഫുദീന് (സെന്റർ കമ്മിറ്റി കോഡിനേറ്റർ.) താജ് (ദമാം കമ്മറ്റി ) എന്നിവര്‍ സംസാരിച്ചു .സജാദ് സ്വാഗതവും   റിയാദ് പ്രസിഡണ്ട് നൗഷാദ് നന്ദിയും പറഞ്ഞു

പ്രസിഡണ്ട്‌ ഹബീബ് അധ്യക്ഷ പ്രസംഗം നടത്തുന്നു .

പ്രകൃതി ദുരന്തത്തിൽ ഒറ്റപ്പെട്ട അട്ടപ്പാടിയിലെ ഒരു ആദിവാസി ഊര് മമ്മുട്ടി ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍  അസോസിയേഷന്‍ സൗദി അറേബ്യ ഘടകം  ദത്തെടുക്കുമെന്ന് പ്രസിഡണ്ട്‌  ഹബീബ് യോഗത്തില്‍ പ്രഖ്യാപിച്ചു .

തുടര്‍ന്ന്  മുഖ്യ അതിഥിയായി പങ്കെടുത്ത നാട്ടില്‍ നിന്ന് എത്തിയ നീസാം കാലിക്കറ്റിന്‍റെ നേതൃത്തത്തില്‍ റിയാദിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും, ഫാന്‍സ്‌ അംഗങ്ങളും അവതരിപ്പിച്ച  ഗാനമേളയും കലാപരിപാടികളും  അരങ്ങേറി.

×