ഫിലിം ഡസ്ക്
Updated On
New Update
Advertisment
മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം ‘യാത്ര’തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രം വെളളിയാഴ്ച്ചയാണ് റിലീസ് ചെയ്തിരുന്നത്. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയായ വൈഎസ്ആര്‍ റെഡ്ഡിയുടെ കഥ പറയുന്ന സിനിമയായ യാത്ര തെലുങ്ക് നാട്ടില്‍ വന്‍ വരവേല്‍പ്പോടെയാണ് സ്വീകരിച്ചത്. മലയാളത്തിലേക്ക് മൊഴി മാറ്റി എത്തുന്ന സിനിമ ആഗോളതലത്തില്‍ വമ്പന്‍ റിലീസ് നടത്തി.
നേരത്തേ അജിത് നായകനായ വിശ്വാസത്തിന്റെ വ്യാജ പതിപ്പ് തമിള്‍ റോക്കേഴ്‌സ് പുറത്തിറക്കിയിരുന്നു. രജനീകാന്തിന്റെ പേട്ടയുടെ വ്യാജ പതിപ്പിന് പിന്നാലെയായിരുന്നു വിശ്വാസത്തിന്റെയും പതിപ്പ് പുറത്തിറങ്ങിയത്.