/sathyam/media/post_attachments/IszMaEWxvaHtvJIjYSLn.jpg)
ലോക കാൻസർ ദിനത്തില്‍ അനേകർക്ക് പ്രചോദനമാകുന്ന ചിത്രവും കുറിപ്പുമായി നടി മംമ്ത മോഹൻദാസ്. സമൂഹമാധ്യമങ്ങളിൽ പത്ത് വർഷം ചലഞ്ച് നടത്തി ആളുകൾ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ താൻ ഈ ദിവസത്തിനായാണ് കാത്തിരുന്നതെന്ന് മംമ്ത പറയുന്നു. ലോക കാൻസർ ദിനത്തിൽ 2009–ലെ ചിത്രവും 2019–ലെ ചിത്രവും പങ്കു വെച്ച് മംമ്ത പറയുന്നത് ഇതാണ്. ‘എനിക്ക് കാൻസർ കിട്ടി, പക്ഷേ കാൻസറിന് എന്നെ കിട്ടിയില്ല’.
2009 എന്ന വർഷം എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചതാണ്. എന്റെ പദ്ധതികളെയും എന്റെ കുടുംബത്തിന്റെ പദ്ധതികളെയും വരെ അത് ബാധിച്ചു. കഴിഞ്ഞ പത്ത് വർഷം എന്നെ സംബന്ധിച്ചടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ 2019–ൽ എത്തി തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ഞാൻ പോരാടി, പ്രതിബന്ധങ്ങളെ ശക്തമായി തരണം ചെയ്തു, അതീജിവിച്ചു. വർഷങ്ങളോളം പോസിറ്റീവ് ആയും ശക്തമായും നിലകൊള്ളുക എളുപ്പമല്ല, പക്ഷേ ഞാൻ അത് ചെയ്തു.’ മംമ്ത പറയുന്നു.
അച്ഛൻ, അമ്മ എന്റെ ബന്ധുക്കൾ അടുത്ത സുഹൃത്തുക്കൾ ഇവരൊക്കെ തുണയായി നിന്നു. അസുഖം പൂർണമായെന്ന് ഞാൻ അഭിനയിക്കുന്നതാണോ എന്നുവരെ അവർ കൃതമായി അന്വേഷിക്കുമായിരുന്നു. എനിക്ക് പുതിയ വെല്ലുവിളികൾ നിറഞ്ഞ അവസരങ്ങൾ തരുന്ന എന്റെ സുഹൃത്തുക്കൾക്ക് നന്ദി. എന്താണ് എനിക്ക് വേണ്ടത്, എന്താണ് വേണ്ടാത്തത് എന്ന് എന്നെ പഠിപ്പിച്ച പ്രപഞ്ചത്തിനും നന്ദി.’ മംമ്ത പറഞ്ഞു.
/sathyam/media/post_attachments/qgEbICdNqNCIhdIAGRND.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us