ട്രെയിനിൽ യാത്ര ചെയ്ത യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു

New Update

publive-image

Advertisment

പാലക്കാട്: ട്രെയിനിൽ യാത്ര ചെയ്ത യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സുമിത്രനെയാണ് പാലക്കാട് റെയിൽവേ പൊലീസ് പിടികൂടിയത്. ചെന്നൈ മംഗലാപുരം എക്സ്പ്രസിൽ ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം.

കോഴിക്കോട് സ്വദേശിയായ ഇരുപത്തിയെട്ടുകാരിയെയാണ് മദ്യലഹരിയിൽ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും.

NEWS
Advertisment