പഴനി തീർത്ഥാടകൻ എന്ന വ്യാജേന എത്തി; തിരുവനന്തപുരത്ത് പട്ടാപ്പകൽ പെൺകുട്ടിയെ കടന്നുപിടിച്ച പ്രതി പിടിയിൽ

New Update

publive-image

തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതിയെ വഞ്ചിയൂർ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ കയറി പ്രതി കടന്നു പിടിച്ചത്.

Advertisment
പെൺകുട്ടി ബഹളം വെച്ചപ്പോൾ സമീപവാസികൾ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനങ്ങളിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
Advertisment