കുളിമുറിയില്‍ ഫോണ്‍ ഒളിപ്പിച്ചുവച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ശ്രമം, ഫോണ്‍ തിരിച്ചെടുക്കാന്‍ വന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി

New Update

publive-image

കോഴിക്കോട്; കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിച്ചുവച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷാണ് (31) പിടിയിലായത്.

Advertisment

കുളിമുറിയില്‍ കയറിയ സ്ത്രീ ഒളിപ്പിച്ചുവച്ച നിലയില്‍ മൊബൈല്‍ കണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ ഫോണ്‍ എടുക്കാന്‍ വന്ന യുവാവിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഇത്തരത്തില്‍ ഒട്ടേറെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇത് കണ്ടെത്തുന്നതിനായി ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനക്ക് അയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment