മോശമായി വാഹനം ഓടിക്കുന്നതിനെപ്പറ്റി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകി; യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 21കാരൻ അറസ്റ്റിൽ

New Update

publive-image

കൊല്ലം; യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസിന്റെ പിടിയിലായി. മോശമായി വാഹനം ഓടിക്കുന്നതിനെപ്പറ്റി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിന്റെ വിരോധത്തിലാണ് ഇയാൾ യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തിയത്. കൊല്ലം ഇരവുപുരം, തേജസ്‌ നഗർ 123ൽ വയലിൽ വീട്ടിൽ ഉമർ മുക്തറാണ് (21) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇരവിപുരം സ്വദേശി സുധീറിനെയാണ് ഇയാൾ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

Advertisment

കാതടപ്പിക്കുന്ന ശബ്ദത്തിൽ പ്രതി റോഡിലൂടെ ബൈക്കിൽ പാഞ്ഞതിനെതിരെ നാട്ടുകാർ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഇത് ചെയ്ത‌ത് സുധീറാണെന്ന് തെറ്റിദ്ധരിച്ച് പ്രതിയും സുഹൃത്തുക്കളും ചേർന്ന് 24ന് രാവിലെ പഴയാറ്റിൻകുഴി ഭാഗത്ത് വച്ച് അസഭ്യം പറയുകയും ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞ് മാറാൻ ശ്രമിച്ച സുധീറിനെ പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് തലയിലും തോളിലും മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്സെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ മയക്കുമരുന്ന് കൈവശം വച്ചതിന് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. എസ്.ഐമാരായ അരുൺഷാ, ജയേഷ്, സുനിൽ, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisment