മംഗള എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് വ്യാജസന്ദേശം; മലപ്പുറം സ്വദേശി പിടിയില്‍

New Update

publive-image

മലപ്പുറം: മംഗള എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പൊലീസ് ആസ്ഥാനത്തേക്ക് വ്യാജസന്ദേശം നല്‍കിയയാള്‍ പിടിയിലായി. മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുല്‍ മുനീറിനെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

Advertisment

പൊലീസ് ആസ്ഥാനത്തെ ഇആര്‍എസ്എസ് കണ്‍ട്രോള്‍ റൂമിലാണ് ഇയാള്‍ വ്യാജസന്ദേശം നല്‍കിയത്. പൊലീസ് ആസ്ഥാനത്തിനു പുറമെ ഫയർഫോഴ്സ്, റെയിൽവേ പൊലീസ് കൺട്രോൾ റൂം എന്നിവിടങ്ങളിലേക്കും ഇയാൾ വ്യാജസന്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നു കണ്ടെത്തി.

വിവിധ നമ്പരുകളിൽനിന്നു സ്ത്രീകളെ വിളിച്ചു ശല്യപ്പെടുത്തിയതിനു ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.

അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത നിരവധി സിംകാർഡുകളും മൊബൈൽ ഫോണും ഇയാളിൽനിന്ന് കണ്ടെടുത്തു.

Advertisment