നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

New Update

publive-image

ഡാളസ്:ഡാളസ് മൗണ്ടന്‍ ക്രീക്ക് സ്ട്രീറ്റില്‍ നാല് വയസ്സുകാരനെ ക്രൂരമായി വധിച്ച കേസില്‍ 18 വയസ്സുകാരനെ അറസ്‌റ് ചെയ്തതായി മെയ് 15 ന് ഡാളസ് പോലീസ് അറിയിച്ചു.

Advertisment

കുട്ടിയെ തട്ടി കൊണ്ടുപോകല്‍, കളവ് തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്യപ്പെട്ട ഡാനിയല്‍ ബ്രൗണ്‍ എന്ന 18 കാരനെ ഡാളസ് കൗണ്ടി ജയിലിലടച്ചതായി പോലീസ് പറഞ്ഞു. കൂടുതല്‍ ചാര്‍ജുകള്‍ യുവാവിനെതിരെ വേണമോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഡാളസ് പോലീസ് ഞായറാഴ്ച രാവിലെ അറിയിച്ചു.

publive-image

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമായി തീരുമാനിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാവിന് 750,000 ഡോളറിന്റെ ബോണ്ട് അനുവദിച്ചിട്ടുണ്ട് .

നിരവധി മുറിവുകളേറ്റ നാലുവയസ്സുകാരനെ സാഡില്‍ റിഡ്ജില്‍ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത് മുയര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും കണ്ടെടുത്ത ശരീരത്തില്‍ വസ്ത്രമോ ഷൂവോ ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

സമീപപ്രദേശത്ത് താമസിക്കുന്ന കുട്ടിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയായതെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പോലീസിനെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കേസുമായി സഹകരിക്കുന്നുണ്ട്.

us news
Advertisment