കാമുകിക്ക് സമ്മാനിക്കാനായി ഒട്ടകത്തെ മോഷ്ടിച്ചു; ദുബായില്‍ യുവാവ് അറസ്റ്റില്‍

New Update

publive-image

ദുബായ്: കാമുകിയുടെ ജന്മദിനത്തില്‍ സമ്മാനമായി നല്‍കാന്‍ ഒട്ടകക്കുഞ്ഞിനെ മോഷ്ടിച്ച യുവാവിനെ ദുബായില്‍ പൊലീസ് അറസ്റ്റു ചെയ്തു. ജനിച്ച് അധികമാകാത്ത ഒട്ടകക്കുഞ്ഞിനെയാണ് ഇയാള്‍ ഫാമില്‍ നിന്ന് മോഷ്ടിച്ചത്.

Advertisment

ഒട്ടകക്കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഫാമിനരികില്‍ നിന്ന് ഒട്ടകത്തെ കിട്ടിയതായി യുവാവ് തന്നെയാണ് പൊലീസിനെ അറിയിച്ചത്.

എന്നാല്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ ഒട്ടകത്തെ മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. ഒട്ടകം മോഷ്ടിക്കപ്പെട്ട ഫാമും യുവാവിന്റെ ഫാമും തമ്മിൽ മൂന്ന് കിലോ മീറ്ററിലധികം ദൂരമുണ്ടായിരുന്നു. പ്രധാന പാതയും ഇതിലൂടെയാണ്.

ഒട്ടകക്കുഞ്ഞ് ഒരിക്കലും ഇത്രയും ദൂരം നടന്നുവരില്ലെന്ന പൊലീസിന്റെ സംശയമാണ് യുവാവിനെ കുരുക്കിലാക്കിയത്. യുവാവിനെയും യുവതിയെയും തുടർനടപടികൾക്ക് വിധേയമാക്കിയതായി ദുബായ് പോലീസ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം പറഞ്ഞു.

Advertisment